ദേശീയം

മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് ?; കോണ്‍ഗ്രസിന്റെ പുതിയ നീക്കം, സ്റ്റാലിനുമായി ചര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം. അസമില്‍ നിന്നുള്ള എംപിയായ മന്‍മോഹന്‍ സിങിന്റെ രാജ്യസഭ കാലാവധി വെള്ളിയാഴ്ച അവസാനിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ മന്‍മോഹനെ അസമില്‍ നിന്നും വീണ്ടും ജയിപ്പിക്കാനുള്ള അംഗബലം സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസിനില്ല. ഈ സാഹചര്യത്തിലാണ് തമിഴകത്തു നിന്നും മന്‍മോഹനെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. 

മന്‍മോഹന്‍ സിങിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിനുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് എച്ച് വസന്തകുമാര്‍ വ്യക്തമാക്കി. രാഹുല്‍ഗാന്ധിയും സ്റ്റാലിനും തമ്മിലുള്ള നല്ല ബന്ധം മന്‍മോഹന്‍ സിങിന് തുണയാകുമെന്നാണ് തമിഴ്‌നാട് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.

തമിഴ്‌നാട്ടിലെ ആറു രാജ്യസഭാ സീറ്റുകളില്‍ ജൂലൈ ഇരുപത്തിനാലിന് ഒഴിവുവരും. എംഎല്‍എമാരുടെ എണ്ണം അനുസരിച്ച് മൂന്നുവീതം സീറ്റുകള്‍ ഭരണകക്ഷിയായ അണ്ണാഡിഎംകെയ്ക്കും പ്രതിപക്ഷമായ ഡിഎംകെയ്ക്കും ലഭിക്കും. ഡിഎംകെ സഖ്യത്തിനു ലഭിക്കുന്ന സീറ്റുകളില്‍ ഒന്നില്‍ മന്‍മോഹന്‍ സിങിനെ മല്‍സരിപ്പിക്കാനാണ് നീക്കം. 91 മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മന്‍മോഹന്‍ സിങ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്