ദേശീയം

കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; തകര്‍ന്നത് അരുണാചല്‍ പ്രദേശിനടുത്ത് വച്ചെന്ന് വ്യോമസേന

സമകാലിക മലയാളം ഡെസ്ക്

സിയാങ് :അസമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലേക്കുള്ള സഞ്ചാര മധ്യേ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂന്ന് മലയാളികള്‍ അടക്കം 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ജൂണ്‍ മൂന്നിന് ഉച്ചയോടെയാണ് എഎന്‍32 വിഭാഗത്തില്‍പ്പെട്ട വിമാനം  കാണാതെയായത്. വിമാനത്തില്‍  ഉണ്ടായിരുന്ന 13 പേരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് സൂചന.

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന തെരച്ചിലിനൊടുവില്‍ അരുണാചല്‍ പ്രദേശിലെ വടക്കന്‍ ലിപ്പോ പ്രദേശത്ത് നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് വ്യോമസേന അറിയിച്ചു. വിമാനത്തിന്റെ സഞ്ചാരപാതയില്‍ നിന്ന് 20 കിലോമീറ്ററോളം മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

12000 അടിയോളം ഉയരത്തില്‍ നിന്ന് വ്യോമസേനയുടെ എംഐ വിമാനമാണ് നിര്‍ണായക കണ്ടുപിടിത്തം നടത്തിയത്. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വിശദാംശങ്ങള്‍ പുറത്ത് വിടുകയുള്ളൂവെന്നും വ്യോമസേന വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്