റായ്പൂർ: ഛത്തീസ്ഗഡിലെ ബൈജാപ്പുരിലെ സർക്കാർ ഓഫീസുകളിൽ ഇനി മുതൽ ടീ ഷർടുകളും ജീൻസും ധരിക്കരുതെന്ന് നിർദേശം. ജില്ലാ കള്ക്ടറുടേതാണ് നിർദേശം. ടീ ഷർടിനും ജീൻസിനും പുറമേ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലുള്ള വസ്ത്രവും ഓഫീസിൽ ധരിക്കാൻ പാടില്ല.
സർക്കാർ ഓഫീസുകളിൽ മാന്യമായ വസ്ത്രം ധരിക്കണമെന്ന മുൻ നിർദ്ദേശം ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഫോര്‍മല്‍ വേഷങ്ങള്‍ ധരിക്കാനാണ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുള്ളത്. കാഴ്ചയില്‍ ലളിതമാണെന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിക്കണമെന്നാണ് സര്‍ക്കാര്‍ നിയമമെന്ന് ഓര്‍ഡറില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ