ദേശീയം

ബീഹാറില്‍ മസ്തിഷ്‌കവീക്കം മൂലം കുട്ടികള്‍ മരിക്കുന്നു: ഒരാഴ്ചയ്ക്കിടെ മരിച്ചത് 40 കുട്ടികള്‍

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ മസ്തിഷ്‌കവീക്കം ബാധിച്ച് ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പത് കുട്ടികള്‍. ഇന്നലെ മാത്രം ഇരുപത് കുട്ടികള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കന്‍ ബീഹാറിലെ മുസാഫര്‍പൂറിലെ ആശുപത്രികളിലാണ് മസ്തിഷ്‌കവീക്കം ബാധിച്ച കുട്ടികളില്‍ കൂടുതല്‍ പേരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം മരണറിപ്പോര്‍ട്ട് പുറത്ത് വരുന്ന സാഹചര്യത്തിലും 11 മരണം മാത്രമാണ് ആരോഗ്യ വകുപ്പ് സ്ഥരീകരിച്ചിട്ടുള്ളത്.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന രോഗാവസ്ഥയായ ഹൈപ്പോഗ്ലൈക്കീമിയ എന്ന രോഗം മൂലമാണ് കുട്ടികള്‍ മരിച്ചതെന്നാണ് ബിഹാര്‍ ആരോഗ്യ വകുപ്പിന്റെ വിശദീകരണം. കഴിഞ്ഞ വര്‍ഷവും ബീഹാറില്‍ മസ്തിഷ്‌കവീക്കം ബാധിച്ച് കുട്ടികള്‍ മരിച്ചിരുന്നു. 

സാഹചര്യം അതീവ ഗുരുതരമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ചൂട്  ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കുട്ടികളെ പുറത്ത് കളിക്കാന്‍ വിടരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 

തലച്ചോറിനെ ബാധിക്കുന്ന കടുത്ത പനിയാണ് മസ്തിഷ്‌കവീക്കം. ഇത് പരത്തുന്നത് കൊതുകുകളാണ്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണ് സാധാരണയായി ഈ പനി ബാധിക്കുക. പ്രളയം നേരിട്ട ബീഹാറിന്റെ വടക്കന്‍ മേഖലയില്‍ നിന്നുള്ള കുട്ടികളാണ് മരിച്ചവരില്‍ ഏറിയ പങ്കും. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ