ദേശീയം

മോദി പാകിസ്ഥാന് മുകളിലൂടെ പറക്കില്ല ; ബിഷ്‌കെക്കിലേക്ക് പോകുന്നത് ഇറാന്‍-ഒമാന്‍ വഴി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന്‍ വ്യോമപാത ഉപയോഗിക്കില്ല. പാക് വ്യോമപാത ഒഴിവാക്കിയായിരിക്കും മോദിയുടെ സഞ്ചാരമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നാളെയും മറ്റന്നാളുമാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ സമ്മേളനം നടക്കുന്നത്.

ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുറപ്പെടും. പാകിസ്ഥാന്‍ വ്യോമപാത ഒഴിവാക്കി, ഒമാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാകും ബിഷ്‌കെക്കിലെത്തുക. ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പങ്കെടുക്കുന്നുണ്ട്. 

നരേന്ദ്രമോദിക്ക് പറക്കാനായി പാക് വ്യോമപാത അനുവദിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച പാകിസ്ഥാന്‍, നരേന്ദ്രമോദിക്ക് പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പാത ഉപയോഗിക്കാതെ, ഇറാന്‍ ഒമാന്‍ വഴി ബിഷ്‌കെക്കിലെത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 

ബാലാകോട്ടില ജെയ്‌ഷെ ക്യാംപില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഫെബ്രുവരി 26 നാണ് പാകിസ്ഥാന്‍ തങ്ങളുടെ വ്യോമപാത അടച്ചത്. പിന്നീട് തെക്കന്‍ പാകിസ്ഥാനിലൂടെയുള്ള രണ്ട് പാതകളാണ് തുറന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ