ദേശീയം

രാഹുല്‍ ഗാന്ധിയാണ് പ്രസിഡന്റ്, ഇനിയും അങ്ങനെ തന്നെ: കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രസിഡന്റെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍. ഇക്കാര്യത്തില്‍ സംശയമൊന്നുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിനു ശേഷം പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ അധ്യക്ഷതയിലാണ് നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നത്. അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ്, പി ചിദംബരം, കെസി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, ജയറാം രമേശ്, ആനന്ദ് ശര്‍മ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തയാറെടുപ്പുകള്‍ യോഗം ചര്‍ച്ച ചെയ്തതായി സുര്‍ജേവാല പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച കോര്‍ കമ്മിറ്റിയിലെ അംഗങ്ങളാണ് ഇന്നു യോഗം ചേര്‍ന്നത്. എന്നാല്‍ ഇതു കോര്‍ കമ്മിറ്റി യോഗം അല്ലെന്നും തെരഞ്ഞെടുപ്പു തീര്‍ന്നതിനാല്‍ കമ്മിറ്റി ഇല്ലാതായെന്നും സുര്‍ജേവാല പറഞ്ഞു. 

തെരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷപദം ഒഴിയുന്നതായി രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതിയെ അറിയിച്ചിരുന്നു. പ്രവര്‍ത്തക സമിതി രാഹുലിന്റെ പ്രഖ്യാപനം തള്ളിയെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായാണ് സൂചനകള്‍. ഇതിനിടെയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇന്നു ഡല്‍ഹിയില്‍ യോഗം ചേര്‍ന്നത്. 

ഹരിയാന, ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകള്‍ യോഗം ചര്‍ച്ച ചെയ്തതായി സുര്‍ജേവാല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്