ദേശീയം

പാകിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്ക് സാഹചര്യമില്ല: നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: പാകിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്ക് പറ്റിയ അന്തരീക്ഷമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകര വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാത്തിടത്തോളം ചര്‍ച്ചക്ക് സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാക്കിസ്ഥാന്റെ സമീപനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി- ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ചക്കിടയിലായിരുന്നു പരാമര്‍ശം. 

ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ബിഷ്‌ക്കെക്കില്‍ എത്തിയ നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാന്‍ കേന്ദ്രീകൃത ഭീകരവാദം മേഖലയ്ക്ക് കടുത്ത ഭീഷണിയാണെന്ന് കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു.

ഇന്നലെ അനന്ത്‌നാഗില്‍ നടന്ന ആക്രണം പോലും ഭീകരവാദികള്‍ക്കുള്ള പാക് പിന്തുണ വ്യക്തമാക്കുന്നു എന്ന് മോദി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെയും മോദി സന്ദര്‍ശിച്ചു. റഷ്യ പരമോന്നത സിവിലിയന്‍ പുരസ്‌കാരം തനിക്ക് പ്രഖ്യാപിച്ചതിന് നന്ദി അറിയിച്ചു.

കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നടത്തുന്ന അത്താഴ വിരുന്നില്‍ മോദി പങ്കെടുക്കും. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വിരുന്നില്‍ പങ്കെടുക്കുന്നുണ്ട്. ഔദ്യോഗിക കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ല. മൂന്നവസരങ്ങളിലെങ്കിലും രണ്ടു നേതാക്കളും ഒരേ സ്ഥലത്ത് ഉണ്ടാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു