ദേശീയം

വ്യോമസേന വിമാനാപകടം : മൂന്ന് മലയാളികള്‍ അടക്കം 13 പേരും മരിച്ചു ; സ്ഥിരീകരണം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : അരുണാചല്‍പ്രദേശില്‍ തകര്‍ന്നുവീണ വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്. എയര്‍ഫോഴ്‌സ് വിമാനം എഎന്‍ 32 തകര്‍ന്ന സ്ഥലത്ത് പരിശോധന നടത്തിയ വ്യോമസേന തിരച്ചില്‍ സംഘം അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു. അപകടത്തില്‍ എല്ലാവരും മരിച്ചതായി വിമാനത്തിലുണ്ടായിരുന്ന 13 പേരുടെയും കുടുംബത്തെ വ്യോമസേന അറിയിച്ചു. 

ആ മാസം മൂന്നിനാണ് വ്യോമസേനയുടെ എഎന്‍ 32 വിമാനം അരുണാചലില്‍ തകര്‍ന്ന് വീണത്. അപടകത്തില്‍പ്പെട്ട വിമാനത്തില്‍ മൂന്ന് മലയാളികള്‍ അടക്കം 13 പേരാണ് ഉണ്ടായിരുന്നത്. അനൂപ് കുമാര്‍, ഷെറിന്‍, വിനോദ് കുമാര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട മലയാളികള്‍. 

ജൂണ്‍ മൂന്നിന് ഉച്ചയോടെയാണ് വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതാകുന്നത്. കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചലിലെ സിയാംഗ് ജില്ലയിലെ പയൂം സര്‍ക്കിളിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വിമാനത്തിന്റെ സഞ്ചാരപാതയില്‍ നിന്ന് 20 കിലോമീറ്ററോളം മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ