ദേശീയം

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം: അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

സരായിക്കേല: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. സരായിക്കേല ജില്ലയിലാണ് ആക്രമണം നടന്നത്. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം ആറരയോടെയായിരുന്നു ആക്രമണം. പൊലീസ് പെട്രോളിങിന് ഇടെയായിരുന്നു ആക്രമണം.

തെരഞ്ഞെടുപ്പിന് ശേഷം മേഖലയില്‍ മാവോയിസ്റ്റുകളും സേനാ വിഭാഗങ്ങളും തമ്മില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടന്നുവരികയായിരുന്നു. മെയ് 26ന്  റായി സിന്ദ്രി മലനിരകളില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 28 സുരക്ഷാ ഭടന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്