ദേശീയം

ബംഗാളില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി വെടിയേറ്റ് മരിച്ചു; പിന്നില്‍ തൃണമൂല്‍ ഗുണ്ടകളെന്ന് ബിജെപി 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തക വെടിയേറ്റ് മരിച്ചു. ബിജെപി പ്രവര്‍ത്തകയായ സരസ്വതി ദാസാണ് അക്രമിസംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം.  സരസ്വതി ദാസിനെ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിജെപി ആരോപിക്കുന്നു. ബംഗാളില്‍ ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ആരും സുരക്ഷിതരല്ലാത്ത അവസ്ഥയാണ് ഇവിടെയെന്നും ബിജെപിയുടെ ബംഗാള്‍ ഘടകം ട്വിറ്റ് ചെയ്തു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന പ്രവര്‍ത്തകയായിരുന്നു സരസ്വതി ദാസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി