ദേശീയം

സംസ്കാരത്തിന് യോജിക്കുന്നതല്ലെന്ന് ബിജെപി എംപി; ട്രെയിനിലെ മസാജ്​ സേവനം വേണ്ടെന്നുവച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ട്രെയിൻ യാത്രികർക്ക്​ മസാജ്​ സേവനം നൽകാനുള്ള ഇന്ത്യൻ റെയിൽവേയുടെ തീരുമാനം പിൻവലിച്ചു. ഇൻഡോർ എംപിയും ബിജെപി നേതാവുമായ ശങ്കർ ലാൽവാനിയുടെ പരാതിയെത്തുടർന്നാണ് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ ഈ തീരുമാനം ഉപേക്ഷിക്കാൻ നിർദ്ദേശം നൽകിയത്. മസാജ് സർവ്വീസ് തുടങ്ങാനുള്ള നീക്കം ഇന്ത്യൻ സംസ്കാരത്തിന് യോജിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലാൽവാനിയുടെ പരാതി. 

174 വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ റെയില്‍വേയിലെ പുതിയ പരിഷ്കരണം ഇന്ത്യന്‍ സംസ്‌കാരത്തിന് ചെരുന്നതല്ല. വൈദ്യസഹായവും ഡോക്ടര്‍മാരുടെ സേവനവുമെല്ലാം യാത്രക്കാര്‍ക്ക് നല്‍കേണ്ടത് ആവശ്യമാണെന്നും മസാജ് പോലുള്ള നിലവാരമില്ലാത്ത സേവനങ്ങള്‍ നല്‍കാന്‍ പാടില്ലെന്നും ലാല്‍വാനി കത്തില്‍ പറയുന്നു.തീര്‍ത്തും അനാവശ്യമായ പരിഷ്കരണത്തിനെതിരെ  സ്ത്രീ സംഘടനകള്‍ പരാതിയുമായെത്തിക്കഴിഞ്ഞെന്നും ശങ്കര്‍ ലാല്‍വാനി മന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

ഇൻഡോറിൽ നിന്ന്​ പുറപ്പെടുന്ന 39 ട്രെയിനുകളിൽ സേവനം ആരംഭിക്കാനായിരുന്നു റെയിൽവേയുടെ പദ്ധതി. ​ആകര്‍ഷണീയമായ പദ്ധതികളിലൂടെ യാത്രക്കാരുടെ എണ്ണ൦ കൂട്ടുകയും അതുവഴി വരുമാന൦ വര്‍ധിപ്പിക്കുകയുമാണ് റെയില്‍വേ ലക്ഷ്യമിട്ടിരുന്നത്‌. പ്രതിവര്‍ഷം 90 ലക്ഷം രൂപ വരെ ഇതിലൂടെ സമ്പാദിക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേയുടെ കണ്ടെത്തല്‍. പുതിയ പരിഷ്‌കാരത്തിലൂടെ 20ലക്ഷം രൂപ പ്രതിവര്‍ഷം അധിക ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു കണക്കുകൂട്ടൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ