ദേശീയം

34 പാകിസ്ഥാനി കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: പാക്കിസ്ഥാനില്‍ നിന്നും കുടിയേറി ഇന്ത്യയിലെത്തി പത്ത് വര്‍ഷത്തോളമായി ഇവിടെ സ്ഥിരതാമസമാക്കിയ 34 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സ്വരൂപ് ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 

പൗരത്വം ലഭിച്ചവരില്‍ 19 പേര്‍ പാകിസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. പത്ത് പേര്‍ പാലിയില്‍ നിന്നും മറ്റുള്ളവര്‍ ജലോര്‍ ജില്ലയില്‍ നിന്നും ഇന്ത്യയിലെത്തിയവരാണ്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 17 വരെ പാകിസ്ഥാനില്‍ നിന്നും കുടിയേറിയ 79 പേര്‍ക്കാണ് ഇന്ത്യ പൗരത്വം നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍