ദേശീയം

ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍ ആവും; പ്രഖ്യാപനം ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിന്നുള്ള ബിജെപി നേതാവ് ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍ ആയേക്കും. ഇതു സംബന്ധിച്ച ഇന്ന് പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.

രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള അംഗമാണ് ഓം ബിര്‍ള. രണ്ടാം തവണയാണ് ഇദ്ദേഹം ലോക്‌സഭയില്‍ എത്തുന്നത്. കോട്ടയില്‍നിന്ന് കോണ്‍ഗ്രസിലെ രാംനാരായണ്‍ മീണയെ രണ്ടര ലക്ഷം വോട്ടിനു തോല്‍പ്പിച്ചാണ് ഇക്കുറി സഭയില്‍ എത്തിയത്. 

ഓം ബിര്‍ളയെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി ബിജെപിയുടെ പ്രഖ്യാപനം ഇന്നുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ലോക്‌സഭയില്‍ സ്പീക്കര്‍ ആയിരുന്ന സുമിത്ര മഹാജന്‍ ഇക്കുറി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. 

പുതിയ സഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നു പൂര്‍ത്തിയാക്കും. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. പ്രോടേം സ്പീക്കര്‍ വീരേന്ദ്ര കുമാറിന്റെ മേല്‍നോട്ടത്തിലാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പു നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും