ദേശീയം

പുല്‍വാമ പൊലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം: മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ പൊലീസ് സ്‌റ്റേഷന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. പ്രദേശവാസികളായ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

പൊലീസ് സ്‌റ്റേഷന്‍ ലക്ഷ്യമാക്കി ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യസ്ഥാനത്തെത്തിയില്ല. പകരം സ്‌റ്റേഷന് പുറത്തുള്ള ജനത്തിരക്കുള്ള റോഡില്‍ വീണ് പൊട്ടുകയായിരുന്നു. പുല്‍വാമയില്‍ സൈന്യത്തിന്റെ കവചിത വാഹനം സ്‌ഫോടനത്തില്‍ തകര്‍ത്തതിന് തൊട്ടടുത്ത ദിവസമാണ് പൊലീസ് സ്‌റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം നടത്താനുള്ള ശ്രമം. 

44 രാഷ്ട്രീയ റൈഫിള്‍സിന്റെ കവചിത വാഹനമാണ് കഴിഞ്ഞ ദിവസം ഭീകരര്‍ തകര്‍ത്തത്. രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പുല്‍വാമയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിന്റെ (സിആര്‍പിഎഫ്) വാഹന വ്യൂഹത്തിനുനേരെ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 40 ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്