ദേശീയം

ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം ; പിടിവിട്ട് പ്ലാറ്റ്‌ഫോമിനും പാളത്തിനും ഇടയിലേക്ക് ; ഞെട്ടിക്കുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കരുത് എന്ന മുന്നറിയിപ്പ് നാം കാണാറുണ്ട്. എന്നാല്‍ പലരും അത് പുച്ഛത്തോടെ അവഗണിക്കുന്നതും നാം ട്രെയിന്‍ യാത്രകളില്‍ കാണാറുണ്ട്. ഇത്തരത്തില്‍ ഓടിത്തുടങ്ങുന്ന ട്രെയിനില്‍ ചാടിക്കയറുന്നത് മൂലമുള്ള അപകടങ്ങളും പലപ്പോഴും വാര്‍ത്തകളായി നമ്മുടെ മുന്നില്‍ വരാറുണ്ട്. 

ഭുവനേശ്വറില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുള്ളത്. ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് യുവാവ് ചാടിക്കയറാന്‍ ശ്രമിക്കുന്നു. എന്നാല്‍ കാലു തെറ്റിയ യുവാവ് നേരെ പ്ലാറ്റ് ഫോമിനും പാളത്തിനും ഇടയിലെ ഗ്യാപിലേക്ക് വീഴുന്നു. 

പ്ലാറ്റ് ഫോമിലുണ്ടായിരുന്ന ഒരാള്‍ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. യുവാവ് നിലതെറ്റി താഴേക്ക് വീണു. അതോടെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ആശങ്കയോടെ തടിച്ചുകൂടി. എന്നാല്‍ താഴെ വീണ യുവാവ് പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്