ദേശീയം

കസ്റ്റഡി മരണക്കേസില്‍ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : കസ്റ്റഡി മരണക്കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ. 1990 ലെ കസ്റ്റഡി മരണക്കേസിലാണ് ജാം നഗര്‍ സെഷന്‍സ് കോടതിയുടെ വിധി. കേസില്‍ മറ്റൊരു പൊലീസ് ഓഫീസറായ പ്രവീണ്‍ സിംഗ് ജാലായ്ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. 

കേസില്‍ 11 പുതിയ സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട്് കഴിഞ്ഞയാഴ്ച സഞ്ജീവ് ഭട്ട് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി സഞ്ജീവ് ഭട്ടിന്റെ ആവശ്യം തള്ളി. കേസിലെ സത്യസന്ധമായ തീര്‍പ്പിന് ഈ സാക്ഷികളെ കൂടി കേള്‍ക്കേണ്ടത് ആവശ്യമാണെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ വാദം.

സഞ്ജീവ് ഭട്ട് ജാം നഗര്‍ എഎസ്പിയായിരുന്നപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പ്രഭുദാസ് വൈഷ്ണവി എന്നയാള്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു. കേസില്‍ സഞ്ജീവ് അടക്കം ആറുപൊലീസുകാരെയാണ് പ്രതിചേര്‍ത്തിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ