ദേശീയം

പ്രസിഡന്റാകാന്‍ ഇല്ലെന്ന് വീണ്ടും രാഹുല്‍; ഉചിതനായ ആളെ പാര്‍ട്ടിക്ക് തീരുമാനിക്കാം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നു പിന്‍മാറാനുള്ള തീരുമാനത്തിലുറച്ച് രാഹുല്‍ ഗാന്ധി. പ്രസിഡന്റാകാന്‍ ഉചിതനായ ആളെ പാര്‍ട്ടിക്ക് തീരുമാനിക്കാമെന്നു രാഹുല്‍ പറഞ്ഞു. പുതിയ അധ്യക്ഷന്‍ ആരാകണമെന്ന തീരുമാനം തന്റെതായിരിക്കില്ലെന്നും ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

അധ്യക്ഷസ്ഥാനത്തു മാറ്റമില്ലെന്ന് പാര്‍ട്ടി നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിനിടിയലാണ് വ്യക്തവരുത്തി രാഹുല്‍ തന്നെ രംഗത്തെത്തിയത്. രാജസഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് അധ്യക്ഷനായി രാഹുല്‍ നിര്‍ദ്ദേശിക്കുമെന്ന് ഹിന്ദി മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് പുതിയ അധ്യക്ഷനെ തെരഞ്ഞടുക്കുന്നതില്‍ പങ്കാളിയാകില്ലെന്ന് രാഹുല്‍ പറഞ്ഞത്.

മേയ് 25ന് നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി യോഗത്തിലാണ് രാഹുല്‍ ഗാന്ധി രാജിസന്നദ്ധത അറിയിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്