ദേശീയം

തീവണ്ടി കൂട്ടിയിടിച്ച് തീപിടിച്ചു; പാളം തെറ്റി; ഒഡീഷയില്‍ മൂന്ന് റെയില്‍വെ ജീവനക്കാര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്


ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനിന് തീപിടിച്ച് മൂന്ന് റെയില്‍വേ ജീവനക്കാര്‍ മരിച്ചു. ഹൗറ - ജഗ്ദല്‍പുര്‍ സമലേശ്വരി എക്‌സ്പ്രസിനാണ് തീപിടിച്ചത്. സംഭവത്തില്‍ നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന തീവണ്ടി എന്‍ജിനുമായി കൂട്ടിയിടിച്ചാണ് അപകടം. 

സാഗര്‍, ഗൗരി നായിഡു, സുരേഷ് എന്നീ റെയില്‍വേ ജീവനക്കാരാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ഗുരുതരമായി പൊള്ളലേറ്റാണ് ഇവര്‍ മരിച്ചത്.  

റായഗഡ ജില്ലയില്‍ സിങ്കപുര്‍കേതഗുഡ സ്‌റ്റേഷനുകള്‍ക്കിടയില്‍ വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. കൂട്ടിയിടിയില്‍ തീവണ്ടിയുടെ രണ്ടു കോച്ചുകള്‍ പാളംതെറ്റി. തീവണ്ടിയുടെ എഞ്ചിനിലാണ് തീപിടിത്തമുണ്ടായത്. എന്‍ജിന്‍ ബോഗിയില്‍നിന്ന് വേര്‍പെടുകയും ചെയ്തു.

സിങ്കപുര്‍, കേതഗുഡ സ്‌റ്റേഷന്‍ മാസ്റ്റര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ