ദേശീയം

മകള്‍ വിദേശിയെ വിവാഹം കഴിക്കുന്നു; സുധ രഘുനാഥനെ ഇനി ക്ഷേത്രങ്ങളില്‍ പാടിക്കേണ്ട; സൈബര്‍ ആക്രമണം രൂക്ഷം

സമകാലിക മലയാളം ഡെസ്ക്

മകള്‍ വിദേശിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ പ്രമുഖ കര്‍ണാടക സംഗീതജ്ഞ സുധ രഘുനാഥനെതിരായ സൈബര്‍ ആക്രമം ശക്തമാവുകയാണ്. സുധയുടെ മകള്‍ മാളവിക ക്രിസ്ത്യന്‍  മതം സ്വീകരിച്ചതിന് ശേഷമാണ് വിവാഹം കഴിയുന്നതെന്നും അതിനാല്‍ വിവാഹത്തിന് ശേഷം ഹിന്ദു സഭകളിലും ക്ഷേത്രങ്ങളിലും പാടാന്‍ ഇവരെ അനുവദിക്കില്ലെന്നും പറഞ്ഞാണ് ആക്രമണം. 

സുധ രഘുനാഥന്റെ മകളുടെ വിവാഹക്ഷണപ്പത്രത്തിനൊപ്പമാണ് ഇവര്‍ ബഹിഷ്‌കരിക്കണം എന്ന ആവശ്യം ഉയര്‍ത്തുന്നത്. ജൂണ്‍ 19 മുതലാണ് വിദ്വേഷ കമന്റുകള്‍ വന്നു തുടങ്ങുന്നത്. തുടര്‍ന്ന് ഇത് ശക്തമാവുകയായിരുന്നു. മാളവികയുടെ ഭാവി വരനായ മൈക്കല്‍ മുര്‍ഫിയുടെ നിറത്തേയും ആഫ്രിക്കന്‍ വംശത്തേയും അവഹേളിക്കുന്ന തരത്തിലുള്ള കമന്റുകളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. കൂടാതെ സുധാ രഘുനാഥനും കുടുംബവും ക്രിസ്ത്യന്‍ മതം സ്വീകരിക്കുമെന്ന തരത്തില്‍ പ്രചാരണവും നടക്കുകയാണ്. 

അതിനിടെ സുധയെ പിന്തുണച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ എന്തിനാണ് മറ്റുള്ളവര്‍ ഇടപെടുന്നത് എന്നാണ് ഇവര്‍ ചോദിക്കുന്നത്. മാളവിക സ്വതന്ത്രയായ വ്യക്തിയാണെന്നും സ്വന്തം ജീവിതത്തെക്കുറിച്ച് അവരാണ് തീരുമാനിക്കേണ്ടതെന്നും അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്