ദേശീയം

'ഞാന്‍ ഇനി ദേശീയ മുസ്ലീം'; അബ്ദുളളക്കുട്ടി ബിജെപിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എ പി അബ്ദുളളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡയില്‍ നിന്ന് അബ്ദുളളക്കുട്ടി അംഗത്വം ഏറ്റുവാങ്ങി. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖരന്‍ എംപി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.  

ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലീമായെന്ന് അബ്ദുളളക്കുട്ടി പ്രതികരിച്ചു. കഴിഞ്ഞദിവസം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും ന്യൂഡല്‍ഹിയില്‍ എത്തി അബ്ദുളളക്കുട്ടി കണ്ടിരുന്നു. ബിജെപിയില്‍ ചേരുന്നതിനെ സംബന്ധിച്ച് രണ്ടുദിവസത്തിനകം അറിയിക്കാമെന്നാണ് അബ്ദുളളക്കുട്ടി അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞദിവസം ബിജെപിയില്‍ ചേരുമെന്നും ഇന്ന് അംഗത്വം സ്വീകരിക്കുമെന്നും അബ്ദുളളക്കുട്ടി വ്യക്തമാക്കിയിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് എ പി അബ്ദുളളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന്പുറത്താക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്