ദേശീയം

ബംഗാളില്‍ സിപിഎമ്മിനോടും കോണ്‍ഗ്രസിനോടും സഹകരണം തേടി മമത; പുതിയ നീക്കം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബിജെപിക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ സിപിഎമ്മിനോടും കോണ്‍ഗ്രസിനോടും സഹകരണം ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബദ്ധശത്രുക്കളായ സിപിഎമ്മിനോട് ഇതാദ്യമായാണ് ഇത്തരമൊരു അഭ്യര്‍ത്ഥന മമത ബാനര്‍ജി മുന്നോട്ട് വയ്ക്കുന്നത്.

'ഈ നാട്ടിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ഭട്പര പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നു. എനിക്ക് തോന്നുന്നത് നമ്മളെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഎം ഒരുമിച്ച് നിന്ന് ബിജെപിയെ എതിര്‍ക്കണം എന്നാണ്. രാഷ്ട്രീയമായി ഒരുമിച്ച് നില്‍ക്കണമെന്ന അര്‍ത്ഥം അതിനില്ല. പക്ഷെ ദേശീയ തലത്തില്‍ സമാനമായ അഭിപ്രായങ്ങളില്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണം,' തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ മമത ബാനര്‍ജി പറഞ്ഞു. നിയമസഭയിലായിരുന്നു മമതയുടെ വാക്കുകള്‍.

സിപിഎമ്മിന്റെ 34 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് 2011 ലാണ് മമത ബാനര്‍ജി പശ്ചിമബംഗാളില്‍ അധികാരത്തിലെത്തിയത്. ഇതിന് ശേഷം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് അവര്‍ വലിയൊരു മത്സരം നേരിട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടി 22 സീറ്റ് നേടിയപ്പോള്‍ 18 ഇടത്ത് ബിജെപി വിജയിച്ചു. ശേഷം സംസ്ഥാനത്ത് ആരംഭിച്ച സംഘര്‍ഷങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇനിയും സംഘര്‍ഷങ്ങള്‍ അഞ്ഞിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്