പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മോദിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന സ്ത്രീയുടെ വിഡിയോയാണ് ഏറ്റവുമൊടുവില്‍ ഈ നിരയില്‍ സ്ഥാനം നേടിയിരിക്കുന്നത്. ട്രെയിനില്‍ പതിച്ചിരുന്ന മോദിയുടെ ചിത്രത്തില്‍ ചുംബിച്ച് ചെറു പുഞ്ചിരിയോടെ നടന്നുനീങ്ങുന്ന സ്ത്രീയെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക.
ഇങ്ങനെയും സംഭവിക്കാറുണ്ട് എന്ന് കുറിച്ചാണ് ട്വിറ്ററില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്ക്ക് താഴെ പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്യുന്നത്. ആളുകളുടെ കണ്ണിലും ഹൃദയത്തിലും സ്ഥാനം നേടി എന്നതരത്തിലുള്ള കമന്റുകളാണ് ട്വീറ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ വിഡിയോയ്ക്ക് മറുപടിയായി രാഹുല്‍ ഗാന്ധിയെ ആരാധകര്‍ ചുംബിക്കുന്ന വിഡിയോകളും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഇങ്ങനെ സംഭവിച്ചുക്കഴിഞ്ഞു എന്ന് കുറിച്ചാണ് ഈ വിഡിയോകള്‍ പങ്കുവച്ചിരിക്കുന്നത്.
വിവാഹക്ഷണക്കത്ത് മുതല്‍ കാണപ്പെടുന്നു മോദി സ്നേഹം പല രീതിയിലാണ് ആളുകള്‍ പ്രകടിപ്പിക്കുന്നത്. വിവഹത്തിന് സമ്മാനം നല്‍കണ്ട പകരം തിരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ട് രേഖപ്പെടുത്തണം എന്ന അഭ്യര്‍ത്ഥനയുമായി എത്തിയ വിവാഹക്ഷണക്കത്തുകള്‍ മുന്‍പ് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യമായി മോദിയോടുള്ള സ്നേഹം പ്രകടപ്പിക്കുന്ന ഇത്തരം വിഡിയോകളും പുറത്തുവരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ