ദേശീയം

തെരഞ്ഞെടുപ്പിനു മുമ്പു യുദ്ധമുണ്ടാവുമെന്ന് രണ്ടു വര്‍ഷം മുമ്പേ ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു: പവന്‍ കല്യാണ്‍

സമകാലിക മലയാളം ഡെസ്ക്

അമരാവതി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി യുദ്ധമുണ്ടാവുമെന്ന് രണ്ടു വര്‍ഷം മുമ്പു തന്നെ ബിജെപി നേതാക്കള്‍ തന്നോടു പറഞ്ഞിരുന്നതായി ജനസേനാ പാര്‍ട്ടി നേതാവ് പവന്‍ കല്യാണ്‍. കടപ്പയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് ബിജെപി സഖ്യത്തില്‍ അംഗമായിരുന്ന പവന്‍ കല്യാണിന്റെ അവകാശവാദം.

''യുദ്ധമുണ്ടാവുമെന്ന് അവര്‍ രണ്ടു വര്‍ഷം മുമ്പേ പറഞ്ഞതാണ്. ഇതില്‍ നിന്നു തന്നെ രാജ്യത്ത് എന്താണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.'' - പവന്‍ കല്യാണ്‍ പറഞ്ഞു. 

യുദ്ധം ഒന്നിനും പരിഹാരമല്ല. അതു രണ്ടു ഭാഗത്തും വലിയ നാശനഷ്ടമുണ്ടാക്കും. തങ്ങള്‍ മാത്രമാണ് രാജ്യസ്‌നേഹികള്‍ എന്ന മട്ടിലാണ് ബിജെപിയുടെ പെരുമാറ്റം. ദേശസ്‌നേഹം എന്നത് ബിജെപിയുടെ കുത്തകയല്ല. അവരേക്കാള്‍ പത്തിരട്ടി ദേശസ്‌നേഹം തനിക്കുണ്ടെന്ന് പവന്‍ കല്യാണ്‍  പറഞ്ഞു. 

രാജ്യത്തെ മുസ്ലിംകള്‍ ദേശസ്‌നേഹം തെളിയിക്കേണ്ട കാര്യമൊന്നുമില്ല. അവര്‍ക്ക് ഈ രാജ്യത്ത് തുല്യ അവകാശമാണുള്ളത്. പാകിസ്ഥാനിലെ ഹി്ന്ദുക്കളുടെ അവസ്ഥ തനിക്കറിയില്ല. എന്നാല്‍ ഇന്ത്യ മുസ്ലിംകളെ ഹൃദയത്തോടു ചേര്‍ത്താണ് പിടിച്ചിരിക്കുന്നെന്ന് ചലച്ചിത്ര താരം കൂടിയായ നേതാവ് അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍