ദേശീയം

എല്‍ടിടിഇ പ്രവര്‍ത്തകരെ പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാരാക്കി ബിജെപിയുടെ പ്രചാരണം 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: എല്‍ടിടിഇ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടേതാണ് എന്ന് കാട്ടി ബിജെപിയുടെ ഫഌക്‌സ് ബോര്‍ഡ് പ്രചാരണം. തമിഴ്‌നാട്ടിലാണ് വ്യാപകമായി ഇത്തരത്തില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. 

തിരുവണ്ണാമലൈ ജില്ലയിലെ വന്ദവാസി, കോയമ്പത്തൂരിലെ ഉദയംപാളയം എന്നിവിടങ്ങളിലാണ് വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ച് ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ബിജെപിയുടെ പ്രവൃത്തിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ ബിജെപിക്ക് അകത്തുനിന്നു തന്നെ വിമര്‍ശനം ഉയരുന്നുണ്ട്. 

പുല്‍വാമയില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് എല്‍ടിടിഇ തീവ്രവാദികളുടെ ചിത്രങ്ങളാണെന്ന് മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ട് ഈ യൂണിറ്റിനെ പിരിച്ചുവിടണമെന്ന് മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി