ദേശീയം

ജെയ്‌ഷെ മുഹമ്മദുമായി ബന്ധം; പട്‌നയില്‍ ഒരാള്‍ അറസ്റ്റില്‍; പിടിയിലായത് മോദിയുടെ സങ്കല്‍പ് റാലിക്ക് തൊട്ടുമുന്‍പ്

സമകാലിക മലയാളം ഡെസ്ക്

പട്‌ന: പുല്‍വാമ ഭീകരാക്രമണം നടത്തിയ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന കരുതുന്ന ആളെ പട്‌നയില്‍ പിടികൂടി. പട്‌നയിലെ ബാങ്കയില്‍ നിന്ന് ഇയാള്‍ പിടിയിലായത്. ബെലാരി ഗ്രാമത്തില്‍ നിന്നുള്ള റെഹാന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നതായും ഇയാള്‍ രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സങ്കല്‍പ് റാലിക്ക് തൊട്ടുമുന്‍പാണ് ഇയാള്‍ പിടിയിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കണ്ണിയാണ് പിടിയിലായ റെഹാന്‍ എന്ന് ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡേ പറഞ്ഞു. റെഹാനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് ബാങ്ക എസ്പി സപ്‌ന ടി മിശ്ര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്