ദേശീയം

മോദിക്ക് നാണമില്ലേ: അഭിനന്ദിനെ പോലുള്ളവര്‍ എന്തിന് ജീവന്‍ പണയം വെക്കണം; തുറന്നടിച്ച് രാഹുല്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് നാണമില്ലേയെന്ന് ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി. റാഫേല്‍ വിമാനം വൈകാന്‍ കാരണം പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മയാണെന്നും രാഹുല്‍ വ്യക്തമാക്കി.

കാലഹരണപ്പെട്ട വിമാനങ്ങള്‍ സൈന്യം ഉപയോഗിക്കാന്‍ കാരണക്കാരന്‍ പ്രധാനമന്ത്രി മോദിയാണ്. വിംഗ് കമാന്‍ഡര്‍  അഭിനനന്ദിനെ പോലുള്ളവര്‍ എന്തിന് ജീവന്‍ പണയം വെച്ച് കാലഹരണപ്പെട്ട പോര്‍വിമാനങ്ങള്‍ ഉപയോഗിക്കണം. മൂപ്പതിനായിരം കോടിയെടുത്ത് മോദി സുഹൃത്തായ അനില്‍ അംബാനിക്ക് നല്‍കുകയായിരുന്നെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രാജ്യസുരക്ഷയില്‍ ആരും രാഷ്ട്രീയം കളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടതിന് പിന്നാലെയായിരുന്നു രാഹുലിന്റെ മറുപടി. റഫാല്‍ വിഷയത്തിലെ രാഷ്ട്രീയം രാജ്യത്തിന് ദോഷകരമായെന്നും ഇന്ത്യയുടെ കൈവശം റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ തിരിച്ചടി കൂടുതല്‍ ശക്തമായേനെയെന്നും മോദി പറഞ്ഞു. ഓരോ പട്ടാളക്കാരന്റെയും രക്തം നമുക്ക് അമൂല്യമാണ്. ഒരു രാജ്യത്തിനും ഇന്ത്യയെ ഭീഷണിപ്പെടുത്താനാകില്ല. ഇന്ത്യയുടെ ശക്തി കണ്ട് ഭീകരവാദികള്‍ ഭയന്നിരിക്കുകയാണെന്നായിരുന്നു മോദിയുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല