ദേശീയം

യുപിയില്‍ പ്രിയങ്ക ഒന്നുമല്ലാതാകുമെന്ന് പോസ്റ്റര്‍; ബിജെപിയുടേത് സ്ത്രീവിരുദ്ധ മാനസികാവസ്ഥ എന്ന് കോണ്‍ഗ്രസ്, പ്രതിഷേധം 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഒന്നുമല്ലാതായി തീരുമെന്ന് ബിജെപിയുടെ പോസ്റ്റര്‍.  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സന്ദര്‍ശനം നടത്താനിരിക്കേ തൊട്ടടുത്ത മണ്ഡലമായ സോണിയഗാന്ധിയുടെ റായ്ബറേലിയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു.

റായ്ബറേലിയിലെ കനാല്‍ റോഡിലാണ് പ്രിയങ്കക്കെതിരെയുളള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി പ്രവര്‍ത്തകനായ അരുണ്‍ സിങാണ് പോസ്റ്റര്‍ പതിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പോസ്റ്ററില്‍ അരുണ്‍ സിങ് അയാളുടെ ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. പോസ്റ്റര്‍ ഉടന്‍ തന്നെ മാറ്റണമെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

ബിജെപിയുടെ സ്ത്രീവിരുദ്ധ മാനസികാവസ്ഥയുടെ ഉത്തമ തെളിവാണ് ഈ പോസ്റ്ററെന്ന് കോണ്‍ഗ്രസ് വക്താവ് അന്ഷു അവാസ്തി പറഞ്ഞു. ഗാന്ധി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കിട്ടുന്ന ഒരു അവസരവും ബിജെപി പാഴാക്കില്ല എന്നതിന്റെ മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ