ദേശീയം

ബിജെപി വെബ്‌സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു; പരിഹാസവുമായി പ്രതിപക്ഷം

സമകാലിക മലയാളം ഡെസ്ക്


തെരഞ്ഞെടുപ്പിന് കൊപ്പുകൂട്ടുന്നതിനിടെ ബിജെപിക്ക് പണികൊടുത്ത് ഹാക്കര്‍മാര്‍. ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സൈറ്റ് ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് വെബ്‌സൈറ്റ് താമസിയാതെ ഓണ്‍ലൈനാകുമെന്ന സന്ദേശമാണ് ഹോംപേജില്‍ കണ്ടത്. പിന്നീട് വെബ്‌സൈറ്റ് ലഭ്യമല്ലാതായി. എന്നാല്‍ ആരാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. ഇതുവരെ ആരും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. 

അതിനിടെ ബിജെപിയെ ട്രോളാനുള്ള അവസരമായിട്ടാണ് ഹാക്കിങ്ങിനെ പ്രതിപക്ഷം എടുത്തത്. പ്രധാനമന്ത്രിയേയും വോട്ടിങ് മെഷീന്‍ തിരുമറിയേയുമെല്ലാം ഇതുമായി ബന്ധപ്പെടുത്തിയാണ് എതിര്‍പാര്‍ട്ടികള്‍ ട്രോളുമായി എത്തുന്നത്. കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ദിവ്യ സ്പന്ദനയുടെ വകയായിരുന്നു ആദ്യ ട്രോള്‍. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കിട്ടുന്ന അവസരങ്ങളിലെല്ലാം പരിഹസിക്കുന്ന ദിവ്യ ഇത്തവണയും ഇത് തുടര്‍ന്നു. ബിജെപിയുടെ വെബ്‌സൈറ്റ് നിങ്ങള്‍ ഇപ്പോള്‍ നോക്കിയില്ലെങ്കില്‍ പിന്നീട് കാണില്ലെന്നായിരുന്നു ദിവ്യയുടെ പരിഹാസം. നരേന്ദ്ര മോദി കൈ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ നടന്നുനീങ്ങുന്ന വീഡിയോയും ദിവ്യ പോസ്റ്റ് ചെയ്തു.

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന ബിജെപി വാദത്തെ പരിഹസിച്ചാണ് എഎപി രംഗത്തെത്തിയത്. വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്നുപറഞ്ഞ പാര്‍ട്ടിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്നും പക്ഷേ, തെളിവു ചോദിക്കരുതെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി