ദേശീയം

സിപിഐ 48 മണ്ഡലങ്ങളില്‍ മത്സരിക്കും; ബെഗുസരായില്‍ കനയ്യകുമാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ സിപിഐ 48 മണ്ഡലങ്ങളില്‍ മത്സരിക്കും. ഉത്തര്‍പ്രദേശില്‍ പത്തിടത്തും, ബീഹാറില്‍ അഞ്ച് മണ്ഡലങ്ങളിലും മത്സരിക്കാനാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്. ബീഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മഹാസഖ്യത്തില്‍ സിപിഐയുമുണ്ട്.

ബീഹാറിലെ ബെഗുസരായില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ മത്സരിപ്പിക്കാനാണ് സിപിഐ ആലോചിക്കുന്നത്. മഹാസഖ്യത്തില്‍ സീറ്റുവിഭജന ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെങ്കിലും ബെഗുസരായില്‍ കനയ്യ തന്നെയാണ് സ്ഥാനാര്‍ത്ഥി എന്ന മട്ടില്‍ പ്രചാരണം ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ സിപിഐ തനിച്ച് മത്സരിക്കുന്നതിനുളള ശ്രമങ്ങളാണ് നടത്തിവരുന്നത്. 

കഴിഞ്ഞദിവസം കേരളത്തില്‍ മത്സരിക്കുന്ന നാലുസീറ്റുകളിലെ സ്ഥാനാര്‍്ത്ഥികളെ സിപിഐ തീരുമാനിച്ചിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ അന്തിമതീരുമാനത്തിന് ശേഷം സ്ഥാനാര്‍്ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് സിപിഐ. തമിഴ്‌നാട്ടില്‍ രണ്ടു സീറ്റുകളില്‍ സിപിഐ മത്സരിക്കാന്‍ ഡിഎംകെ സഖ്യത്തില്‍ ധാരണയായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്