ദേശീയം

229 പട്ടാള ഓഫീസര്‍മാരെ സ്ഥലംമാറ്റി, ഇനി തന്ത്രപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുക ഡപ്യൂട്ടി ചീഫ് ; സൈന്യം അടിമുടി മാറുമെന്ന് പ്രതിരോധമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യത്തെ സൈനിക വിഭാഗങ്ങളില്‍ അടിമുടി പരിഷ്‌കാരത്തിന് തുടക്കം കുറിച്ചുള്ള ഉത്തരവില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഒപ്പുവച്ചു. ഇതനുസരിച്ച് തന്ത്രപ്രധാനമായ ആസൂത്രണം, വിജിലന്‍സ്, മനുഷ്യാവകാശ വിഷയങ്ങള്‍, മറ്റ് ഔദ്യോഗിക കാര്യങ്ങള്‍ എന്നിവയില്‍ തീരുമാനം കൈക്കൊണ്ട് സൈനിക മേധാവിയെ അറിയിക്കുക ഡപ്യൂട്ടി ചീഫ് പദവിയിലുള്ള ഉദ്യോഗസ്ഥനാവുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. സൈനിക ആസ്ഥാനത്ത് നിന്നും 229 ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

പന്ത്രണ്ടോളം വിദഗ്ധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിലെ പരിഷ്‌കാരത്തിന് അനുമതി നല്‍കുന്നതെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. സൈനിക ആസ്ഥാനങ്ങളിലുള്ള ഉന്നത ഉദ്യോസ്ഥരില്‍ 20 ശതമാനത്തെ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്.

 ഡപ്യൂട്ടി ചീഫ് പദവിയിലേക്ക് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെത്തുന്നതോടെ ആശയ വിനിമയം കൂടുതല്‍ കാര്യക്ഷമം ആക്കാമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നു. അടിയന്തര പ്രാധാന്യത്തോടെ പരിഷ്‌കരണം നടപ്പിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം