ദേശീയം

പതിമൂന്ന് പ്രധാനമന്ത്രിമാര്‍ പറഞ്ഞതിലേറെ നുണകള്‍ മോദി ഒറ്റയ്ക്ക് പറഞ്ഞെന്ന് രാഹുല്‍ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിനു മുന്‍പുള്ള  പ്രധാനമന്ത്രിമാരേക്കാളും ഏറെ ഇന്ത്യയെ കുഴപ്പങ്ങളില്‍ കൊണ്ടുപോയി ചാടിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം ആരോപിച്ചു. ഇതുവരെ രാജ്യം ഭരിച്ച പതിമൂന്ന് പ്രധാനമന്ത്രിമാര്‍ പറഞ്ഞതിലേറെ നുണകള്‍ മോദി ഒറ്റയ്ക്കു പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഒഡീഷയിലെ കൊരാപുതില്‍ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാഥാര്‍ഥ്യത്തെ ഒരിക്കലും അഭിമുഖീകരിക്കാന്‍ ഇഷ്ടപ്പെടാത്തയാളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. റഫാല്‍ ഇടപാട്, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ മൂലം രാജ്യത്ത് വര്‍ധിച്ച തൊഴിലില്ലായ്മ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനനുസരിച്ച് അതിക്രമങ്ങളും സംഘര്‍ഷങ്ങളും മദ്യോപയോഗവുമെല്ലാം വര്‍ധിക്കുന്നു. ഇത്തരം യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കാതെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി