ദേശീയം

പൊതുപരിപാടിയില്‍ തനിക്കെതിരെ മുദ്രാവാക്യം വിളി; 'ചവിട്ടിപ്പുറത്താക്കൂ'വെന്ന് പൊലീസിനോട് ഗഡ്കരി, പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പൊതുപരിപാടിക്കിടെ തനിക്കെതിരെ മുദ്രാവാക്യം വിളിച്ച ആളുകളെ ചവിട്ടി പുറത്താക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ആഹ്വാനം. പ്രത്യേക വിദര്‍ഭ എന്ന  ആവശ്യവുമായി സമരം നടത്തുന്നവരാണ് ഗഡ്കരി വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയത്. 

സര്‍ക്കാര്‍ പരിപാടിക്കിടെയാണ് ഗഡ്കരിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. ആദ്യം ശാന്തരാകാന്‍ പറഞ്ഞെങ്കിലും അല്‍പ്പ സമയത്തിനുള്ളില്‍ പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാന്‍ ഗഡ്കരി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.  

2014 ല്‍ വിദര്‍ഭ സംസ്ഥാനം രൂപീകരിച്ചു നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ ആളാണ് ഗഡ്കരി. 2019 ലും അതേ വാഗ്ദാനമുയര്‍ത്തി വോട്ട് നേടാന്‍ ഗഡ്കരി എത്തിയാല്‍ ജനങ്ങള്‍ പ്രതികരിക്കുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്