ദേശീയം

മാണ്ഡ്യയിലെ കോൺ​ഗ്രസ്-ജെഡിഎസ് സീറ്റ് തർക്കം ; സുമലത ബിജെപിയിലേക്ക് ?

സമകാലിക മലയാളം ഡെസ്ക്

ബംഗലുരു: മാണ്ഡ്യ ലോക്സഭാ സീറ്റിനെച്ചൊല്ലി കോൺ​ഗ്രസും സഖ്യ കക്ഷിയായ ജനതാദൾ എസും തമ്മിലുള്ള തർക്കം രൂക്ഷമാകവെ, ഇവിടെ മൽസരിക്കുമെന്ന് പ്രഖ്യാപിച്ച നടി സുമലത ബിജെപി ക്യാംപിലേക്ക് അടുക്കുന്നതായി റിപ്പോർട്ട്. സുമലതയുടെ ഭർത്താവും കോൺ​ഗ്രസ് നേതാവുമായിരുന്ന അംബരീഷ് മൽസരിച്ചിരുന്ന മണ്ഡലമാണ് മാണ്ഡ്യ. ഇവിടെ മൽസരിക്കാൻ ആ​ഗ്രഹിക്കുന്നതായി സുമലത നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

സുമലതയ്ക്ക് സീറ്റ് നൽകുന്നതിനെ കോൺ​ഗ്രസ് അനുകൂലിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന അംബരീഷ് മരിച്ചതോടെ, അദ്ദേഹത്തിന്റെ മണ്ഡലമായിരുന്ന മാണ്ഡ്യയില്‍ മത്സരിക്കാന്‍ സുമലതക്ക് അര്‍ഹതയുണ്ടെന്നും അവര്‍ക്ക് സീറ്റ് നല്‍കുകയും ചെയ്യുമെന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടറാവു പറഞ്ഞത്. എന്നാല്‍ സീറ്റ് വിഭജനത്തില്‍ ഈ സീറ്റ് തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട് എന്ന അവകാശവാദവുമായി ജെഡിഎസ് രം​ഗത്തെത്തുകയായിരുന്നു.

ഇതോടെ സീറ്റിനെച്ചൊല്ലി അനിശ്ചിതത്വം ഉടലെടുത്തതോടെ, സ്വതന്ത്രയായിട്ടാണെങ്കിലും മാണ്ഡ്യയിൽ മൽസരിക്കുമെന്ന് സുമലത പ്രഖ്യാപിക്കുകയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാല്‍ വിജയ സാധ്യത കുറയുമെന്ന് അനുയായികൾ പറഞ്ഞതോടെയാണ് ബിജെപിയുമായി കൈ കോര്‍ക്കാന്‍ ആലോചിക്കുന്നത്. എന്നാല്‍ ബിജെപിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും, അവർ സമീപിച്ചാൽ അപ്പോൾ  ഉചിതമായ തീരുമാനം തീരുമാനം എടുക്കുമെന്നുമാണ് സുമലത പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്