ദേശീയം

അയോധ്യ, ശബരിമല കേസുകളില്‍ സുപ്രീംകോടതിക്കെതിരെ ആര്‍എസ്എസ്; ഹൈന്ദവ വികാരം തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്. അയോധ്യ കേസില്‍ മധ്യസ്ഥ ശ്രമത്തിനുള്ള കോടതിയുടെ നീക്കം ഹിന്ദുക്കളുടെ വികാരം മാനിക്കാതെയുള്ളതാണെന്നും, മധ്യസ്ഥതയ്ക്കുള്ള നീക്കം അതിശയിപ്പിക്കുന്നതാണെന്നുമാണ് ആര്‍എസ്എസ്. 

രാമക്ഷേത്ര നിര്‍മാണത്തിനുള്ള തടസങ്ങള്‍ എത്രയും പെട്ടെന്ന് നീക്കി കേസില്‍ വേഗത്തില്‍ തീര്‍പ്പു കല്‍പ്പിക്കുഗകയായിരുന്നു വേണ്ടത്. ശബരിമല വിഷയത്തിലും ആചാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ബെഞ്ചിലുണ്ടായിരുന്ന വനിതാ ജഡ്ജിയുടെ നിലപാട് കണക്കിലെടുത്തില്ലെന്നും ആര്‍എസ്എസ് പറയുന്നു. 

ഹിന്ദുവിന്റെ വികാരങ്ങളെ തുടര്‍ച്ചയായി അവഗണിക്കുകയാണ്. സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ കോടതി വിധിയിലെ പോരായ്മ മനസിലാക്കാതെ തിടുക്കത്തില്‍, ഹിന്ദുവിനെതിരായ ഗൂഡോദ്ദേശം മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പിലാക്കാന്‍ ശ്രമിച്ചുവെന്നും ആര്‍എസ്എസ് വിമര്‍ശിക്കുന്നു. 

വെള്ളിയാഴ്ചയാണ്, രാം ജന്മഭൂമി-ബാബറി മസ്ജിദ് കേസ് സുപ്രീംകോടതി മധ്യസ്ഥതയ്ക്ക് വിട്ടത്. നാല് ആഴ്ചയ്ക്കുള്ളില്‍ മീഡിയേഷന്‍ പാനല്‍ സ്റ്റേറ്റസ് റിപ്പോര്‍ട്ട് നല്‍കണം. എട്ട് ആഴ്ചയ്ക്കുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും നല്‍കുവാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ