ദേശീയം

മിനി ലോറിയിൽ 1000 കിലോ സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: അത്യു​ഗ്ര സ്ഫോടക ശേഷിയുള്ള വസ്തുക്കളുമായെത്തിയ ലോറി പ്രത്യേക ദൗത്യ സംഘം പിടികൂടി. കൊൽക്കൊത്തയിലെ താല പാലത്തിൽ നിന്നാണ് 1000 കിലോ സ്ഫോടക വസ്തുക്കളുമായെത്തിയ ലോറി പിടികൂടിയത്. ലോറിയുമായെത്തിയ രണ്ട് ഒഡീഷ സ്വദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഫോടക വസ്തുക്കളുമായി ഒരു ലോറി ഒഡീഷയിൽ നിന്നും സംസ്ഥാനത്തെത്തിയതായി പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ തെരച്ചിലിൽ ആയിരുന്നു ലോറി കണ്ടെത്തിയത്.

 27 ചാക്കുകളിലായാണ് പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയ സ്ഫോടക വസ്തുക്കൾ എത്തിച്ചത്. കൊൽക്കത്തയിലെ 24 നോർത്ത് പർ​ഗാനയിലേക്കാണ് സ്ഫോടക വസ്തുക്കൾ കൊണ്ടു വന്നതെന്ന് ഇവർ പൊലീസിനോട് വെളിപ്പെടുത്തി. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്