ദേശീയം

പരസ്യം നൽകാതെ സർക്കാർ; ഒന്നാം പേജ് ഒഴിച്ചിട്ട് പ്രതിഷേധവുമായി കശ്മീരി പത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ശ്രീന​ഗർ: കേന്ദ്ര സർക്കാർ പരസ്യം നിഷേധിച്ചതിൽ പ്രതിഷേധവുമായി ജമ്മു കശ്മീരിലെ പ്രമുഖ ദിനപത്രങ്ങൾ. ഒന്നാം പേജ് ഒഴിച്ചിട്ടാണ് കശ്മീരിലെ ദിനപത്രങ്ങൾ പ്രതിഷേധിച്ചത്. ഗ്രേറ്റർ കശ്മീർ, കശ്മീർ റീഡർ എന്നി ദിനപത്രങ്ങള്‍ക്കുള്ള സർക്കാര്‍ പരസ്യങ്ങൾ അകാരണമായി പിന്‍വലിച്ചെന്ന് ആരോപിച്ചാണ് പത്രങ്ങൾ ഒന്നാം പേജ് ഒഴിച്ചിട്ട് മാർച്ച് ഇന്നത്തെ പത്രങ്ങൾ പുറത്തിറക്കിയത്. സംഭവത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, എഡിറ്റേഴ്സ് ഗിൽഡ് ഉൾപ്പെടെ ഇടപെടണമെന്ന് ആവശ്യപ്പെട്ട കശ്മീർ എഡിറ്റേറ്സ് ഗിൽഡ് ആവശ്യപ്പെട്ടതിന് പിറകെയാണ് പുതിയ പ്രതിഷേധവുമായി പത്രങ്ങൾ രംഗത്തെത്തിയത്. 

40 സിആർപിഎഫ് ജവാൻമാര്‍ കൊല്ലപ്പെട്ട പുൽവാമയിലെ ഭീകരാക്രമണത്തിന് പിറകെയായിരുന്നു രണ്ട് പ്രമുഖ ദിനപത്രങ്ങൾക്ക് സര്‍ക്കാർ പരസ്യങ്ങൾ നിഷേധിച്ചത്. നടപടിയെ അപലപിച്ച എഡിറ്റേഴ്സ് ഗിൽഡ് പുൽവാമ സംഭവത്തിൽ ഉൾപ്പെടെ കശ്മീരിലെ പത്രങ്ങൾ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്നും ഇത് പത്രധർമാണെന്നും വ്യക്തമാക്കുന്നു.

ലോകം അംഗീകരിച്ച പ്രൊഫഷണൽ ശേഷിയുള്ളവരാണ് കശ്മീരിലെ മാധ്യമങ്ങൾ. സംസ്ഥാനത്തെ മാധ്യമങ്ങൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും വിശദമാക്കി 2018 ൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഒരു വിശദമായ റിപ്പോർട്ട് നൽകുകയും ചെയ്തു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി കശ്മീരിൽ മാധ്യമങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഗിൽഡ് ആരോപിക്കുന്നു.

ഗവർണർ ഭരണത്തിലുള്ള കശ്മീരിൽ മാധ്യങ്ങളെ നിയന്ത്രിക്കാന്‍ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആരോപിച്ചു. ട്വിറ്ററിലായിരുന്നു അവരുടെ പ്രതികരണം. നീക്കം പ്രതിഷേധാർഹമാണെന്ന് ഒമർ അബ്ദുള്ളയും വ്യക്തമാക്കി. സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ടേഴ്സ് വിത്ത് ഔട്ട് ബോർഡറും (ആർഎസ്എഫ്) രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ