ദേശീയം

ഭീഷണിമുഴക്കി യാത്രക്കാരില്‍ നിന്ന് പണം തട്ടിയെടുത്തു; സ്വകാര്യ ബസ് കണ്ടക്ടറും ഡ്രൈവറും അറസ്റ്റില്‍  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബസ് യാത്രക്കാരില്‍ നിന്ന് പണം മോഷ്ടിച്ച സ്വകാര്യ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു. ജിതന്ദര്‍ സിങ് പോവാര്‍ (34), അമിത് (24) എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് എട്ടാം തിയതി ഏഴ് യാത്രക്കാര്‍ സ്‌റ്റേഷനിലെത്തി നല്‍കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

ആനന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും നജഫ്ഗഡിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്തവര്‍ക്കാണ് പണം നഷ്ടമായത്. ബസ് യമുന പാലം പിന്നിട്ടപ്പോള്‍ കണ്ടക്ടര്‍ ഡോറുകള്‍ അടക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമായിരുന്നെന്നാണ് ഇവര്‍ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. പിന്നീട് മറ്റൊരു സ്റ്റോപ്പില്‍ ഇവരെ ഇറക്കിവിടുകയായിരുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ കേസെടുത്ത പൊലീസ് രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏകദേശം 4000രൂപയോളമാണ് ഇവര്‍ മോഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ