ദേശീയം

കോണ്‍ഗ്രസിന് തിരിച്ചടി; മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവിന്റെ മകന്‍ ബിജെപിയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ലോക്‌സഭാ തെരഞ്ഞടുപ്പ് ആസന്നമായിരിക്കെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റ മുതിര്‍ന്ന നേതാവ് രാധാകൃഷ്ണ വിഖെ പട്ടേലിന്റെ മകന്‍ സുജയ് വിഖെ ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ വരവ് ബിജെപി ആഘോഷമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സുജയ് വിഖെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അഹമ്മദ് നഗര്‍ സഖ്യകക്ഷിയായ എന്‍സിപിക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയ സീറ്റായിരുന്നു. ഈ സീറ്റ് വിട്ടുനല്‍കാന്‍ എന്‍സിപി തയ്യാറായില്ല. നേരത്തെ സുജയ് അഹ്മദ് നഗറില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്നാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്.

പിതാവിന്റെ ആഗ്രഹത്തിന് വിരുദ്ധമായാണ് തന്റെ ബിജെപി പ്രവേശനം. ഈ തീരുമാനത്തെ തന്റെ രക്ഷിതാക്കള്‍ എത്രത്തോളം പിന്തുണയ്ക്കുമെന്നറിയില്ല. ബിജെപിയുെട മാര്‍ഗനിര്‍ദ്ദേശത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട് കുടുംബത്തിന്റെ അഭിമാനം പരമാവധി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കും. മുഖ്യമന്ത്രി ദേവേന്ദ്രഫ്ടനാവിസും എംഎല്‍എമാരും നല്ല തോതില്‍ പിന്തുണ നല്‍കി. അവരാണ് ഈ തീരുമാനമെടുക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ബിജെപിയുടെ സിറ്റിംഗ് മണ്ഡലമാണ് അഹമ്മദ്‌നഗര്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു