ദേശീയം

തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകും; മോദി അധികാരത്തില്‍ വരില്ലെന്ന് ശരദ് പവാര്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. എന്നാല്‍ നരേന്ദ്രമോദി രണ്ടാംതവണയും പ്രധാനമന്ത്രിയാകില്ലെന്ന് ശരദ് പവാര്‍ അഭിപ്രായപ്പെട്ടു.

മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് താന്‍ ചിന്തിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ ആവശ്യമായ എണ്ണം തികയ്ക്കാന്‍ ബിജെപിക്ക് സാധിക്കില്ല. എങ്കിലും ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് ശരദ് പവാര്‍ പറഞ്ഞു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നും ശരദ് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടാന്‍ ബിജെപി തീരുമാനിച്ചാല്‍, ബിജെപിയെ പിന്തുണയ്ക്കാന്‍ തയ്യാറാവുന്ന പാര്‍ട്ടികള്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക്് മോദിക്ക് പകരം മറ്റുപേരുകള്‍ പരിഗണിച്ചേക്കാമെന്നും ശരദ് പവാര്‍ പറഞ്ഞു.  

തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് താന്‍ ഇറങ്ങുമെന്ന് ശരദ് പവാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു മാസത്തിനിടെയായിരുന്നു ശരദ് പവാറിന്റെ പ്രസ്താവന. ഇതില്‍ നിന്ന് കടകവിരുദ്ധമായ നിലപാടാണ് ശരദ് പവാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. 

48 ലോക്‌സഭ സീറ്റുകള്‍ ഉളള മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നാണ് എന്‍സിപി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്