ദേശീയം

വ്യോമസേനയും യുദ്ധവിമാനവും മോദിയും സാരികളില്‍; വ്യോമാക്രമണത്തില്‍ മോടി പിടിപ്പിച്ച സാരികള്‍ക്ക് ആവശ്യക്കാരേറെ 

സമകാലിക മലയാളം ഡെസ്ക്

ബില്‍വാര (രാജസ്ഥാന്‍): വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ മീശയാണ് പുരുഷന്‍മാര്‍ക്കിടയില്‍ തരംഗമായതെങ്കില്‍ വ്യോമാക്രമണം പ്രമേയമാക്കി എത്തിയ സാരികളാണ് സ്ത്രീകളെ ആകര്‍ഷിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സാരികളില്‍ കാണാം. ഒരു കൂട്ടം സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന മോദിയുടെ ചിത്രമാണ് സാരികളില്‍ ഉപയോഗിച്ചിട്ടുള്ളത്. സാരിയുടെ മറ്റൊരു ഭാഗത്തായി യുദ്ധവിമാനങ്ങളും കാണാനാകും.

ഗുജറാത്തില്‍ നിര്‍മ്മിച്ച ഈ സാരികള്‍ രാജസ്ഥാനിലും ആവശ്യക്കാരേറെയാണെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരസൂചകമായാണ് ഈ സാരികള്‍ സ്ത്രീകള്‍ തിരഞ്ഞെടുക്കുന്നതെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.

മുന്‍പ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച സാരികള്‍ ഏറെ വിറ്റുപോയിരുന്നു. ഓണ്‍ലൈനിലുള്‍പ്പെടെ ലഭ്യമായിരുന്ന ഇവയുടെ വില്‍പന തകൃതിയായാണ് നടന്നത്. 1500രൂപയാണ് ഈ സാരിയുടെ വില. ഇതിന് പുറമേയാണ് വ്യോമാക്രമണം പ്രമേയമാക്കിയും സാരികള്‍ വിപണിയിലെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം