ദേശീയം

ബിജെപി വലിയ കക്ഷിയാകും; മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് ശരത് പവാര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രി പദത്തിലെത്തില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. അതേസമയം ലോക്‌സഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം ബിജെപിക്കുണ്ടാവില്ല. സഖ്യകക്ഷികളുടെ പിന്തുണ ബിജെപിക്ക് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 2104ലെ ലോക്‌സഭ തെരഞ്ഞടുപ്പില്‍ 283 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ഒറ്റക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ ഭൂരിപക്ഷമുണ്ടായിട്ടും സഖ്യസര്‍ക്കാരാണ് ബിജെപി രൂപികരിച്ചത്.

മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 45 സീറ്റുകള്‍ നേടുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. എന്നാല്‍ മഹാരാഷ്ട്രയിലെ മുഴുവന്‍ സീറ്റുകളിലും എന്‍സിപി വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്