ദേശീയം

അതാരും ശ്രദ്ധിച്ചില്ലെന്നാണ് കരുതിയത്; പ്രസംഗം 'ഹിറ്റ്' ആയതിനെക്കുറിച്ച് പ്രിയങ്ക (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: എഐസിസി ജനറല്‍ സെക്രട്ടറിയായ ശേഷമുള്ള പ്രിയങ്ക ഗാന്ധിയുടെ  ആദ്യ രാഷ്ട്രീയ പ്രസംഗം വെറും എട്ടുമിനിട്ട് മാത്രമേ ദൈര്‍ഘ്യമുണ്ടായിരുന്നുള്ളൂ. പക്ഷേ ചുരുക്കം ചില വാചകങ്ങള്‍ കൊണ്ട് തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് പ്രിയങ്ക. 'ഭായിയോം ബഹനോം' എന്ന് കേട്ട് പഴകിയ അണികളെ 'എന്റെ പ്രിയ സഹോദരീ , സഹോദരന്‍മാരേ ' എന്നായിരുന്നു പ്രിയങ്ക അഭിസംബോധന ചെയ്തത്. പ്രിയങ്കയുടെ ബഹനോം വിളിയെ കയ്യടികളോടെയാണ് അണികള്‍ സ്വീകരിച്ചത്.
 

സില്‍ചറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ സുസ്മിത ദേവാണ് പ്രിയങ്കയെ പ്രശംസിച്ച് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഗുജറാത്ത് ഇന്ന് വരേക്കും കേട്ട പ്രസംഗങ്ങളില്‍ ഏറ്റവും വ്യത്യസ്തമായ പ്രസംഗമായിരുന്നു ഇതെന്നും സ്ത്രീകളെ ആരും ആദ്യം അഭിസംബോധന ചെയ്ത് കേട്ടിട്ടില്ലെന്നും അവര്‍ കുറിച്ചു. ആരും അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്നാണ്  ഞാന്‍ കരുതിയത് എന്നായിരുന്നു പോസ്റ്റ് റീ ട്വീറ്റ് ചെയ്ത് പ്രിയങ്കയുടെ മറുപടി.

 ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ അവര്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. രാഷ്ട്രീയത്തില്‍ തുടങ്ങിയ പ്രസംഗം പ്രിയങ്ക അവസാനിപ്പിച്ചത് നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്