ദേശീയം

ചൈനയുടെ അംഗത്വം നെഹ്‌റുവിന്റെ സംഭാവന; കുടുംബം ചെയ്ത തെറ്റുകള്‍ രാജ്യം തിരുത്തുകയാണ്- രാഹുലിന് മറുപടിയുമായി ബിജെപി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. യുഎന്‍ സുരക്ഷാ സമിതിയില്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന വീണ്ടും എതിര്‍ത്തിരുന്നു. ഈ വിഷയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ വിമര്‍ശിച്ചത്. 

ചൈനയുടെ യുഎന്‍ സുരക്ഷാ സമിതി അംഗത്വം നെഹ്‌റുവിന്റെ സംഭാവനയാണെന്ന് ബിജെപി തിരിച്ചടിച്ചു. നിങ്ങളുടെ മഹാനായ മുത്തശ്ശന്‍ അന്ന്  അംഗത്വം സമ്മാനിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ സമിതിയില്‍ ഉണ്ടാകില്ലായിരുന്നു. അതിന്റെ വിലയാണ് ഇപ്പോള്‍ നല്‍കുന്നത്. നെഹ്‌റു കുടുംബം ചെയ്ത തെറ്റുകള്‍ രാജ്യം തിരുത്തുകയാണെന്നും ബിജെപി പ്രതികരിച്ചു. 

മോദിക്ക് ചൈനാപ്പേടിയാണെന്നും ചൈന ഇന്ത്യക്കെതിരെ നിലപാട് എടുക്കുമ്പോള്‍ മോദി ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും രാഹുല്‍ ആരോപിച്ചിരുന്നു.  

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനൊപ്പം ഗുജറാത്തില്‍ ഊഞ്ഞാലാടുകയും ദില്ലിയില്‍ കെട്ടിപ്പിടിക്കുകയും ചൈനയില്‍ കുമ്പിടുകയുമാണ് മോദിയെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ജയ്‌ഷെ തലവന്‍ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിന്  ചൈനയുടെ നിലപാട് വീണ്ടും തിരിച്ചടിയായിരുന്നു. അസറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള യുഎന്‍ രക്ഷാസമിതിയുടെ നടപടി ചൈനയാണ് തടഞ്ഞത്. ഈ സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പരിഹാസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു