ദേശീയം

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍; ബിജെപി എംപിയായ അച്ഛനെതിരെ മത്സരിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്ന് അച്ഛനെതിരെ മത്സരിക്കാനൊരുങ്ങുന്നു. മനീഷ് അച്ഛന്റെ മണ്ഡലമായ പൗരിയില്‍ മത്സരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  നാളെ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ വച്ച് മനീഷ് അംഗത്വം സ്വീകരിക്കുമെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. 

മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മനീഷ് ഈയടുത്ത് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിതാവായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരി നിലവില്‍ ബിജെപിയുടെ പൗരിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു