ദേശീയം

ഇന്ത്യയില്‍ എവിടെ വേണമെങ്കിലും മത്സരിക്കാം; ഈ നേതാവിന് അപൂര്‍വ്വ ഓഫറുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

ഗുവഹാത്തി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ നിര്‍ണയാക ശക്തിയാക്കിയ അസം ധനകാര്യമന്ത്രിക്ക് അപൂര്‍വ ഓഫറുമായി ബിജെപി ദേശീയ നേതൃത്വം. ഇന്ത്യയില്‍ ഏത് ലോക്‌സഭാ മണ്ഡലത്തിലും മത്സരിക്കാന്‍ തെരഞ്ഞടുക്കമെന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് അമിത് ഷായുടെ വാഗ്ദാനം. അസം, ത്രിപുര, മണിപ്പൂര്‍, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിയെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് ഹിമന്ത ബിശ്വ ശര്‍മ

ഹിമന്ത ബിശ്വ ശര്‍മ്മ പാര്‍ട്ടിക്ക് നല്‍കിയ സേവനം അത്രമേല്‍ വലുതാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ഇതുവരെ ആര്‍ക്കും നല്‍കാത്ത ഓഫര്‍ മുന്നോട്ട് വെച്ചത്. എത്രയും പെട്ടന്ന് മത്സരിക്കുന്ന മണ്ഡലം അറിയിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ദാസ് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് നല്‍കിയത് വലിയ അംഗീകാരമാണ്. എന്നാല്‍ അദ്ദേഹം സ്വന്തം സംസ്ഥാനമായ അസം തെരഞ്ഞടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

അസമിലെ ടെസ്പൂര്‍ മണ്ഡലത്തില്‍ ഹിമന്ത ബിശ്വ ശര്‍മയെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തന്നെ ഒഴിവാക്കിയാല്‍ പാര്‍ട്ടി വിടുമെന്ന് സിറ്റിംഗ് എംപി രാം പ്രസാദ് ശര്‍മ ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിലവില്‍ അസംഗണ പരിഷത്തില്‍ നിന്ന് 2014ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ രാം പ്രസാദ് പിടിച്ചെടുക്കുകയായിരുന്നു. നിലവില്‍ ജല്‍ക്കുബാരി മണ്ഡലത്തിലെ എംഎല്‍എയാണ് ഹിമന്ത. ഇതുവരെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിച്ചിട്ടില്ല. നേരത്തെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ഹിമന്ത് ബിശ്വ ശര്‍മ 2016ലാണ് ബിജെപിയില്‍ ചേര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി