ദേശീയം

കശ്മീരില്‍ വനിത പൊലീസ് ഉദ്യോഗസ്ഥയെ ഭീകരര്‍ വെടിവെച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍; ജമ്മു കശ്മീരില്‍ വനിത പൊലീസ് ഉദ്യോഗസ്ഥയെ ഭീകരര്‍ വെടിവെച്ചുകൊന്നു. സ്‌പെഷല്‍ പൊലീസ് ഓഫിസര്‍ ഖുശ്ബു ജാനാണ് വീടിന് മുന്നില്‍ വെച്ച് വെടിയേറ്റ് മരിച്ചത്. ഷോപ്പിയാനില്‍ ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടേമുക്കാലോടെയാണ് സംഭവമുണ്ടായത്. വെഹിലിലുള്ള ഖുശ്ബുവിന്റെ വീടിനു മുന്നില്‍ നിന്ന് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഖുശ്ബുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അക്രമണം നടത്തിയ തീവ്രവാദിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സൈന്യം അന്വേഷണം ഊര്‍ജിതമാക്കി. ഭീകരരുടെ പ്രവൃത്തിയെ ശക്തമായി അപലപിക്കുകയും ഖുശ്ബുവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് വന്‍ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത