ദേശീയം

ന്യൂസിലാന്‍ഡ് വെടിവെപ്പ്: കാണാതായ മകന് വേണ്ടി ഇന്ത്യന്‍ പിതാവ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ലോകത്തെ നടുക്കിയ ന്യൂസിലന്‍സ് വെടിവെപ്പ് നടക്കുന്ന സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന മകനെ കണ്ടെത്തി തരണമെന്നപേക്ഷിച്ച് ഇന്ത്യന്‍ പിതാവ്. ഫര്‍ഹാജ് അഹ്‌സന്‍ എന്ന ഇന്ത്യക്കാരനെയാണ് കാണാതായിരിക്കുന്നത്. വെടിവെപ്പ് നടക്കുന്ന സമയത്ത് ഇദ്ദഹം ന്യൂസീലന്‍ഡിലെ െ്രെകസ്റ്റ് ചര്‍ച്ച് പള്ളിയില്‍ പ്രാര്‍ഥനക്കായി എത്തിയിരുന്നു. 

എന്നാല്‍ ഫര്‍ഹാജ് മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന് വീട്ടുകാര്‍ക്ക് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. തന്റെ മകനെ കണ്ടെത്തിത്തരണമെന്ന് അദ്ദേഹത്തിന്റെ പിതാവായ മുഹമ്മദ് സയിദുദ്ദീന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. 

'വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയ്ക്കായാണ് മകന്‍ പള്ളിയില്‍ പോയത്. എന്നാല്‍ അവന്‍ ഇതുവരെയും തിരികെ എത്തിയിട്ടില്ല. ഏതാണ്ട് 17 ഓളം പേരെയാണ് കാണാതായിട്ടുള്ളത്. കാണാതായവരെ എവിടെയാണെന്ന് കണ്ടെത്തിത്തരണമെന്ന് ഞാന്‍ സര്‍ക്കാരിനോട് ആഭ്യര്‍ഥിക്കുകയാണ്,'-് അദ്ദേഹം ആവശ്യപ്പെട്ടു. 

വെടിവെപ്പില്‍ ഇന്ത്യക്കാരായ ഏഴ് പേരെയും ഇന്ത്യന്‍ വംശജരായ രണ്ട് പേരെയും കാണാതായിട്ടുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടുണ്ട്. ന്യൂസീലന്‍ഡ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കോഹ്ലിയാണ് കാണാതായവരെ സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി