ദേശീയം

ഹിറ്റ്ലർ, മുസോളിനി, നരേന്ദ്ര മോദി... ഈ നേതാക്കളെ ലോകത്തിന് എന്തിനാണ്?  വേണ്ടത് സ്നേഹവും സമാധാനവുമെന്ന് ദി​ഗ് വിജയ് സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി മോദി ഹിറ്റ്ലറെയും മുസോളിനിയെയും പോലെയാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ദി​ഗ് വിജയ് സിങ്. ഏകാധിപതികളായ ഇത്തരം നേതാക്കളെ ലോകത്തിന് ആവശ്യമില്ല. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകുന്ന നേതാക്കളെയാണ് ജനങ്ങൾ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

​ഗാന്ധിയും മാർട്ടിൻ ലൂഥർ കിങും അത്തരം നേതാക്കളായിരുന്നുവെന്നും രാഹുലിന്റെ ട്വീറ്റ് പങ്ക് വച്ച് ദി​ഗ് വിജയ് സിങ് പറഞ്ഞു. ന്യൂസിലൻഡിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കോൺ​ഗ്രസ് അധ്യക്ഷനിട്ട ട്വിറ്റർ സന്ദേശമാണ് രാഹുൽ ​ഗാന്ധി പോസ്റ്റ് ചെയ്തിരുന്നത്. രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു. 

 ന്യൂസിലൻഡിൽ നടന്ന ആക്രമണം അപലപിക്കപ്പെടേണ്ടതാണ്. ലോകത്ത് സ്നേഹവും മനസിലാക്കലുകളും ചേർത്ത് പിടിക്കലുമാണ് നിറയേണ്ടതെന്നും ഇത്തരം വിദ്വേഷവും വംശീയതയുമല്ലെന്നുമായിരുന്നു കോൺ​ഗ്രസ് അധ്യക്ഷന്റെ ട്വീറ്റ്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാം​ഗങ്ങൾക്കൊപ്പമാണ് തന്റെ മനസെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്