ദേശീയം

കനയ്യ കുമാറിനെ നേരിടാന്‍ കേന്ദ്രമന്ത്രി; ഗിരിരാജ് സിങിനെ ബഗുസരായില്‍ നിന്ന് മത്സരിപ്പിക്കാന്‍ ബിജെപി

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ അഞ്ച് കേന്ദ്രമന്ത്രിമാരെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനം. നാല് സ്ഥാനാര്‍ത്ഥികള്‍ക്ക് നിലവില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലങ്ങള്‍ തന്നെ നല്‍കും. കേന്ദ്രമന്ത്രി ഗിരിരാജ് സിങ് നവാഡയില്‍ നിന്നും ബഗുസരായിലേക്ക് മാറും. സിപിഐ നേതാവ് കനയ്യ കുമാറായിരിക്കും ഗിരിരാജ് സിങിന്റെ എതിരാളി. 

എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ മതിയെന്ന നിലപാടാണ് ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിനുള്ളത്. ആര്‍ജെഡി 20 സീറ്റുകളിലും കോണ്‍ഗ്രസ് 11 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. സഖ്യത്തിനൊപ്പമുള്ള സിപിഐ, കനയ്യ കുമാറിന് വേണ്ടി ബഗുസരായിക്ക് വേണ്ടി ശക്തമായി വാദിക്കുന്നുണ്ടെങ്കിലും ആര്‍ജെഡിയുടെ എതിര്‍പ്പ് കാരണം തീരുമാനമായിട്ടില്ല. 

സഖ്യം സമ്മതിച്ചാലും ഇല്ലെങ്കിലും കനയ്യ കുമാര്‍ ബഗുസരായില്‍ നിന്ന് മത്സരിക്കും എന്നാണ് സിപിഐ നിലപാട്. 'കനയ്യ തന്നെയായിരിക്കും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി. ഞങ്ങള്‍ അതിന് തയ്യാറാണ്. ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറല്ല' സിപിഐ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്