ദേശീയം

സിപിഎം കാണിച്ചത് മര്യാദകേടെന്ന് കോണ്‍ഗ്രസ്,തര്‍ക്കം മുറുകുന്നു ; ബംഗാളില്‍ സഖ്യം പൊളിഞ്ഞേക്കും

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മമതയ്‌ക്കെതിരെ സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ്- സിപിഎം നീക്കം പൊളിയുന്നു. ധാരണ മറികടന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സിപിഎം നടപടിയെ തുടര്‍ന്നാണ് പൊട്ടിത്തെറി പരസ്യമായത്.

സിപിഎം ചെയ്തത് മര്യാദകേടാണെന്ന് ബംഗാള്‍ പിസിസി അധ്യക്ഷന്‍ സോമേന്ദ്ര നാഥ് മിത്ര കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു.കോണ്‍ഗ്രസ് ആവശ്യപ്പെട്ട പുരുളിയ, ബാഷിഹട്ട് മണ്ഡലങ്ങള്‍ സിപിഎം ഘടകകക്ഷികള്‍ക്ക് നല്‍കിയതാണ് പിസിസിയെ ചൊടിപ്പിച്ചത്. സിപിഐയ്ക്കും ഫോര്‍വേഡ് ബ്ലോക്കിനുമായാണ് ഈ സീറ്റുകള്‍ സിപിഎം നല്‍കിയത്. 

പ്രാഥമിക ധാരണകള്‍ പോലും കാറ്റില്‍പ്പറത്താനാണ് സിപിഎമ്മിന്റെ ഭാവമെങ്കില്‍ സഖ്യം വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. സീറ്റുകള്‍ വീതം വച്ചതിനെ ചൊല്ലി ഇനിയൊരു ചര്‍ച്ചയ്ക്ക് സന്നദ്ധമല്ലെന്ന് സിപിഎമ്മും കടുപ്പിച്ച് തന്നെയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം അനുസരിച്ച് മുന്നോട്ട് പോകാനാണ് പിസിസിയുടെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ